ട്രെയിൻ യാത്രയ്ക്ക് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ട്രെയിൻ യാത്രയ്ക്ക് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
177 വർഷം മുമ്പ് സ്ഥാപിതമായ ഇന്ത്യൻ റെയിൽവേ ലോകത്തിലെ ഏറ്റവും വലിയ റെയിൽ ശൃംഖലയാണ്
ദിവസവും ലക്ഷകണക്കിന് യാത്രക്കാരാണ് ഇന്ത്യൻ റെയിൽവേയുടെ വിവിധ ട്രെയിനുകളെ ആശ്രയിക്കുന്നത്
യാത്രയ്ക്ക് മുന്നോടിയായി ട്രെയിനിൽ പാലിക്കേണ്ട ചില നിയമങ്ങൾ എന്തൊക്കെയെന്ന് നോക്കാം
മെഡിക്കൽ എമർജൻസി, യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണി, അപകടം, കുട്ടിയോ പ്രായമായവരോ വികലാംഗരോ അല്ലെങ്കിൽ സഹയാത്രികനോ കാണാതായാൽ മാത്രമെ അപായ ചങ്ങല വലിക്കാൻ പാടുള്ളു
തിരക്കേറിയ സമയത്ത് യഥാർഥ ലക്ഷ്യസ്ഥാനത്തേക്കുള്ള ടിക്കറ്റ് ലഭിച്ചില്ലെങ്കിലും ടിടിഇയെ കണ്ട് അധിക നിരക്ക് നൽകി ടിക്കറ്റ് നീട്ടിയെടുക്കാനാകും
തിരക്കേറിയ സമയത്ത് യഥാർഥ ലക്ഷ്യസ്ഥാനത്തേക്കുള്ള ടിക്കറ്റ് ലഭിച്ചില്ലെങ്കിലും ടിടിഇയെ കണ്ട് അധിക നിരക്ക് നൽകി ടിക്കറ്റ് നീട്ടിയെടുക്കാനാകും
മിഡിൽ ബെർത്തുകളുടെ ഉപയോഗം രാത്രി 10 മണി മുതൽ രാവിലെ 6 മണിവരെ മാത്രം പകൽ സമയങ്ങളിൽ മിഡിൽ ബെർത്ത് മടക്കിവെയ്ക്കാൻ പാടില്ല
റിസർവ് ചെയ്ത സ്റ്റേഷനിൽനിന്ന് ട്രെയിനിൽ കയറാൻ കഴിഞ്ഞില്ലെങ്കിലും അടുത്ത രണ്ട് സ്റ്റോപ്പുകൾക്ക് മുമ്പ് ട്രെയിനിൽ കയറിയാൽ ടിക്കറ്റ് റദ്ദാകില്ല
രാത്രി പത്ത് മണിക്ക് ശേഷം മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തിൽ ലൈറ്റുകൾ തെളിക്കുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്യാൻ പാടില്ല, ഈ നിയമം ടിടിഇ ഉൾപ്പടെ റെയിൽവേ ജീവനക്കാർക്കും ബാധകം