ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ് സ്വന്തമായി ഒരു വീട് വെക്കുക എന്നത്
വീടുപണിയെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ ഭവനവായ്പയുടെ സാധ്യതകളും പരിശോധിക്കണം
പലിശ നിരക്ക്, തിരിച്ചടവ് കാലാവധി എന്നിവയെക്കുറിച്ച് ആഴത്തിൽ മനസിലാക്കിയിരിക്കണം
തിരിച്ചടവ് കാലാവധിയിൽ ഉടനീളം സ്ഥിരമായ വരുമാനമുണ്ടാകുമെന്ന കാര്യം ഉറപ്പാക്കണം
ഡൗണ്‍ പേയ്‌മെന്റിനുള്ള ഫണ്ടുകളുടെ ലഭ്യതയും അപ്രതീക്ഷിത ചെലവുകള്‍ നേരിടാനുള്ള കരുതലും ഉണ്ടാകണം
ഭവനവായ്പ എടുക്കാൻ പോകുന്നതിന് മുമ്പ് മികച്ച ക്രെഡിറ്റ് സ്കോർ ഉണ്ടെന്ന് ഉറപ്പ് വരുത്തണം
ക്രെഡിറ്റ് സ്കോറിലെ ചെറിയ വ്യത്യാസം പോലും പലിശ നിരക്കിലെ വലിയ അന്തരത്തിന് കാരണമാകും
ഉയര്‍ന്ന ക്രെഡിറ്റ് സ്കോറുള്ള അപേക്ഷകന് താരതമ്യേന കുറഞ്ഞ പലിശ നിരക്കില്‍ ലോണ്‍ ലഭിക്കും