ഒരു ബിസിനസ് തുടങ്ങാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. ആരംഭിക്കുന്ന ബിസിനസിനെക്കുറിച്ച് നന്നായി പഠിക്കുക. സാധ്യതകളും വെല്ലുവിളികളും വിശദമായി മനസിലാക്കുക

“”

2. ബിസിനസ് തുടങ്ങുമ്പോൾ ലാഭം മാത്രമാകരുത് ലക്ഷ്യം. നഷ്ടമുണ്ടാകുന്ന സാഹചര്യങ്ങളെ മറികടക്കാനും കഴിയണം

3. നിങ്ങൾ തുടങ്ങുന്ന ബിസിനസിന് വിപണിയിലെ എതിരാളികളെക്കുറിച്ച് നന്നായി പഠിക്കുക

4. എതിരാളികളുടെ തുടക്കം, നിലവിലെ അവസ്ഥ എന്നിവ സംബന്ധിച്ചുള്ള മാർക്കറ്റ് സ്റ്റഡി ബിസിനസ് തുടങ്ങുന്നവർക്ക് ഏറെ ഗുണം ചെയ്യും

5. ബിസിനസ് തുടങ്ങുന്നതിന് മുന്നോടിയായി ഒരു വർഷത്തേക്കുള്ള ബിസിനസ് പ്ലാൻ, ഫിനാൻസ് പ്ലാൻ, ടെക്നിക്കൽ പ്ലാൻ എന്നിവ തയ്യാറാക്കുക

6. ഓരോ മാസവും കൈവരിക്കേണ്ട ലക്ഷ്യങ്ങൾ ഉൾപ്പെടുത്തി വേണം ബിസിനസ്-ഫിനാൻസ് പ്ലാനുകൾ തയ്യാറാക്കേണ്ടത്

7. ഒരു ബിസിനസ് മോഡൽ ആവിഷ്ക്കരിക്കുക- ഇത് ഉൽപാദനക്ഷമത വർദ്ധിപ്പിക്കാനും ബിസിനസിൽ അതിവേഗം മുന്നേറാനും സഹായിക്കും

8. ബിസിനസ് തുടങ്ങുന്നതിന് മുന്നോടിയായി അധികൃതരിൽനിന്ന് ലഭ്യമാക്കേണ്ട അനുമതികളെയും സർട്ടിഫിക്കറ്റുകളെയുംക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകണം. സമയബന്ധിതമായി അവ നേടിയെടുക്കണം.