കുളിക്കുമ്പോൾ വൃത്തിയാക്കാൻ മറന്നുപോകുന്ന 3 ശരീര ഭാഗങ്ങള്‍

വ്യക്തി ശുചിത്വത്തിന് ഏറെ പ്രാധാന്യം നൽകുന്നവരാണ് മലയാളികൾ

ദിവസേന പലതവണ കുളിക്കുന്നവരാണ് നമ്മളിൽ അധികവും

പൊടിയടിച്ചാലോ, ചെറുതായൊന്നു വിയര്‍ത്താലോ പോലും കുളി പാസാക്കാൻ നമുക്ക് മടിയില്ല

എന്നാൽ വെറുതെ വെള്ളം ഒഴിച്ച് സോപ്പ് തേച്ച് മിനിറ്റുകൾക്കൊണ്ട് കുളിച്ചിറങ്ങുന്ന കാക്കക്കുളിക്കിടെ എല്ലാ ശരീരഭാഗങ്ങളും വ‍ൃത്തിയാകണമെന്നില്ല

തിരക്കുപിടിച്ച കുളിക്കിടെ തേച്ചുവൃത്തിയാക്കാൻ മറന്നുപോകുന്ന മൂന്ന് ശരീരഭാഗങ്ങളുണ്ടെന്നാണ് കണ്ടെത്തൽ

ചെവി മടക്കിന്റെ പുറകുഭാഗം, കാൽ വിരലുകൾക്കിടയിലെ ഭാഗം, പൊക്കിള്‍ എന്നിവയാണ് ആ മൂന്ന് സ്ഥലങ്ങൾ

കുളിക്കുമ്പോൾ ഈ ഭാഗങ്ങൾ കഴുകാൻ മറന്നാൽ അത് നമ്മുടെ ആരോ​ഗ്യത്തെ കാര്യമായി ബാധിക്കുമെന്നാണ് യുഎസിലെ ജോർജ് വാഷിങ്ടൺ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ പറയുന്നത്

മറ്റ് ശരീരഭാഗങ്ങളെ അപേക്ഷിച്ച് ഈർപ്പവും എണ്ണമയവും അഴുക്കും ഇവിടങ്ങളിൽ തങ്ങിനിൽക്കും. അവിടെ ശരിയായി വൃത്തിയാക്കിയില്ലെങ്കിൽ അണുബാധയ്ക്ക് സാധ്യതയുണ്ട്