വെയിറ്റ് കുറയ്ക്കാന്‍ ഫുഡ് കുറച്ചാല്‍ മാത്രം മതിയോ ?

ഭക്ഷണം നിയന്ത്രിച്ചത് കൊണ്ട് മാത്രം ശരീരഭാരം കുറയണമെന്നില്ല

കഴിക്കുന്ന ആഹാരത്തിന്റെ അളവ് പ്രധാനപ്പെട്ടതാണ്. പാത്രം നിറയെ ഭക്ഷണം കഴിച്ച് ശീലിച്ചവര്‍ പാത്രത്തിന്‍റെ വലുപ്പം കുറക്കുക

പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ തുടങ്ങിയ കാലറി കുറഞ്ഞ ആഹാരം കഴിക്കാന്‍ ശ്രമിക്കുക

വൈറ്റമിനുകൾ, ധാതുക്കൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, ഇലക്കറികൾ പോലുള്ള ആന്റി ഓക്സിഡന്റുകൾ നൽകുന്ന പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കാം

പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഹെൽത്തി ഫാറ്റ് എന്നിവടങ്ങിയ സമീകൃതാഹാരം ശീലമാക്കുന്നതിലൂടെ ഭക്ഷണക്രമം ബാലന്‍സ് ചെയ്യാം

പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പുകൾ, കൃത്രിമ ചേരുവകൾ എന്നിവ അടങ്ങിയ ഭക്ഷണം ഭാരം കുറയ്ക്കുന്നതിനു പകരം കൂട്ടുകയാവും ചെയ്യുക

കൃത്യമായ സമയത്ത് വയറുനിറയാന്‍ പാകത്തിന് മാത്രം ഭക്ഷണം കഴിച്ചു ശീലിക്കുക

ദിവസവും മിനിമം എട്ട് ഗ്ലാസ് വെള്ളമെങ്കിലും നിര്‍ബന്ധമായും കുടിച്ചിരിക്കണം

ഭക്ഷണം നിയന്ത്രിക്കുന്നതിനൊപ്പം ശരീരത്തിന് ആവശ്യമായ വ്യായാമവും നല്‍കണം