ഡ്രൈവിങ് ശീലങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ത്തന്നെ ഇന്ധനക്ഷമത വര്‍ധിക്കും
അനാവശ്യമായി ആക്‌സിലറേറ്റര്‍ കൊടുത്തും ക്ലച്ചില്‍ ചവിട്ടിയും താഴ്ന്ന ഗിയറില്‍ ഓടിച്ചുമൊക്കെ പലപ്പോഴും ഇന്ധനം കത്തിപ്പോകും.
താഴ്ന്ന ഗിയറില്‍ അനാവശ്യമായി വലിപ്പിച്ചു ഓടിക്കുന്നത് മൈലേജിനെ ബാധിക്കും. അനുയോജ്യമായ വേഗത്തിലെത്തിയാല്‍ ടോപ്ഗിയറിലേക്ക് മാറ്റുന്നതാണ് നല്ലത്
താപനില താരതമ്യേന കുറഞ്ഞ രാവിലെയോ രാത്രിയോ വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതാണ് ഉത്തമം
കമ്പനികള്‍ പറയുന്ന തരത്തിൽ അനുയോജ്യമായ അളവില്‍ ടയറില്‍ മര്‍ദമുണ്ടെങ്കില്‍ സുരക്ഷ മാത്രമല്ല ഇന്ധനക്ഷമത ഉറപ്പിക്കാനും സഹായിക്കും
60 സെക്കന്‍ഡിലേറെ വാഹനം നിര്‍ത്തിയിടേണ്ടി വന്നാല്‍ എന്‍ജിനും ഓഫാക്കണം. സ്റ്റാര്‍ട്ട്/സ്റ്റോപ് ഫീച്ചറും അനാവശ്യ ഇന്ധനച്ചെലവ് കുറയ്ക്കാന്‍ സഹായിക്കും.
ചിലപ്പോഴെങ്കിലും എളുപ്പവഴികള്‍ വിനയാകും.വളവും കുഴിയും നിറഞ്ഞ എളുപ്പവഴികളിൽ തുടര്‍ച്ചയായി ഗിയര്‍ മാറ്റേണ്ടി വരുന്നത് ഇന്ധനക്ഷമതയെ ബാധിക്കും.കിലോമീറ്ററിലെ കുറവ് ഇന്ധനച്ചെലവില്‍ വരില്ല.
വാഹനത്തിൽ നിന്നും അനാവശ്യ ഭാരം ഒഴിവാക്കിയാലും മെച്ചപ്പെട്ട മൈലേജ് കൈവരിക്കാം. ബൂട്ടിൽ ആവശ്യമില്ലാത്ത കാര്യങ്ങൾ സൂക്ഷിക്കുന്നത് എഞ്ചിനിൽ കൂടുതൽ സമ്മർദം ചെലുത്തും.
കൃത്യമായ ഇടവേളകളിലെ സർവീസ് നല്ല മൈലേജിനുള്ള പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ്. സർവീസ് ചെയ്യുമ്പോൾ ഓയിൽ, ഓയിൽ ഫിൽട്ടർ, എയർ ഫിൽറ്റർ എന്നിവ മാറ്റിസ്ഥാപിക്കേണ്ടതാണ്