തണുപ്പ് കാലമായി 

ചുണ്ട് വരണ്ടു പൊട്ടാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

തണുപ്പ് കാലത്ത് ചുണ്ട് വരണ്ടു പൊട്ടുന്നത് പതിവാണ് ഇത് തടയാൻ ചില പൊടിക്കൈകളുണ്ട് 

വെള്ളം കുടി തന്നെയാണ് ഒന്നാമത്തെ മാർഗം

ശരീരത്തിൽ ജലാംശം കുറഞ്ഞാൽ ചർമം വരളുന്നത് സ്വാഭാവികം അതിനാൽ ദിവസം മുഴുവൻ വെള്ളം കുടിക്കുന്നത് പതിവാക്കുക 

ശരീരത്തിൽ ജലാംശം കുറഞ്ഞാൽ ചർമം വരളുന്നത് സ്വാഭാവികം അതിനാൽ ദിവസം മുഴുവൻ വെള്ളം കുടിക്കുന്നത് പതിവാക്കുക

ചൂടുകാലം പോലെ തന്നെ തണുപ്പ് കാലത്തും ഹാനീകരമായ സൂര്യകിരണങ്ങൾ ചർമത്തിന് ദോശം ചെയ്യും എസ്പിഎഫ് പ്രൊട്ടക്ഷനുള്ള ലിപ് ബാം ഉപയോഗിച്ചാൽ ഒരുപരിധിവരെ ഇത് തടയാം. SPF 15 അല്ലെങ്കിൽ അതിന് മുകളിലുള്ളതോ ആയ ലിപ് ബാം തിരഞ്ഞെടുക്കണം

ചുണ്ടുകളിലെ മൃതകോശങ്ങൾ പതിവായി നീക്കം ചെയ്യുക ഇതിനായി ലിപ് സ്ക്രബ് ഉപയോഗിക്കാം ഇതിനു ശേഷം ലിപ് ബാം ഉപയോഗിക്കാം 

വരണ്ട ചുണ്ടുകൾ നാവ് കൊണ്ട് നനയക്കുന്നത് വിപരീതഫലമാണ് ഉണ്ടാക്കുക 

ചുണ്ടുകൾ നാവ് കൊണ്ട് നനയ്ക്കുന്ന ശീലമുണ്ടോ? ഉണ്ടെങ്കിൽ അത് നിർത്തിക്കോളൂ

ഉമിനീർ പെട്ടെന്ന് ബാഷ്പീകരിക്കപ്പെട്ടുന്നതിനാൽ ചുണ്ടുകൾ മുമ്പത്തേതിനേക്കാൾ വരണ്ടതാകുന്നു ഇതിനു പകരമായി ഗുണമേന്മയുള്ള ലിപ് ബാം ശീലമാക്കുക

ചുണ്ടുകളുടെ സംരക്ഷണത്തിന് ശരിയായ ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുക രാസവസ്തുക്കളോ സുഗന്ധങ്ങളോ ഉള്ള ഉൽപ്പന്നങ്ങൾ ഒഴിവാക്കുക.

More Stories

ലണ്ടന്‍ തെരുവില്‍ കള്ളിമുണ്ടും ബ്ലൗസും

കരിമീന്‍ കഴിച്ചില്ലെങ്കില്‍ ഇറങ്ങില്ലേ?