ഇനി വില്ലന്‍ ആകില്ലെന്ന്  വിജയ് സേതുപതി

വില്ലന്‍ വേഷങ്ങളില്‍ നിന്ന് നീണ്ട ഇടവേളയെടുക്കുന്നു എന്ന് വിജയ് സേതുപതി

ഷാരൂഖ് ഖാൻ നായകനായ ജവാനിൽ വില്ലനായി വിജയ് സേതുപതി എത്തിയിരുന്നു

"വില്ലൻ വേഷം ചെയ്യുന്നതിനായി ചില നായകന്മാര്‍  വളരെയധികം ‘വൈകാരിക സമ്മർദ്ദം’ ഉണ്ടാക്കുന്നു"

"നായകനെ മറികടക്കുന്ന ചില കാര്യങ്ങള്‍ എഡിറ്റിങ്ങില്‍ പോകുന്നു"

 ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഖുശ്ബു സുന്ദറുമായി നടത്തിയ സംഭാഷണത്തിലാണ് നടന്റെ തുറന്നു പറച്ചില്‍

വിജയ് ചിത്രം മാസ്റ്റര്‍, കമല്‍ഹാസന്‍ ചിത്രം വിക്രം എന്നിവയില്‍ വിജയ് സേതുപതി വില്ലനായി തിളങ്ങിയിരുന്നു

വളരെ ചുരുങ്ങിയകാലം കൊണ്ട് ബോളിവുഡിലടക്കം ശ്രദ്ധനേടിയ തെന്നിന്ത്യന്‍ നടനാണ് അദ്ദേഹം

വിക്രം വേദയിലെ വേദ എന്ന വില്ലന്‍ വേഷമാണ് വിജയ് സേതുപതിയുടെ കരിയറില്‍ വഴിത്തിരിവായത്