Vishu 2024: കണി ഒരുക്കാം കിടുവായി

വിഷുത്തലേന്നാണ് കണി ഒരുക്കുന്നത്. വീട്ടിലെ മുതിർന്ന സ്ത്രീകളാണ് പതിവായി ഇത് ചെയ്യാറുള്ളത്.

വിഷുക്കണിക്കാവശ്യമായ സാധനങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം

വിഷുക്കണിക്കായി ആദ്യം വേണ്ടത് ഒരു ശ്രീകൃഷ്ണ വിഗ്രഹമാണ്

കൃഷ്ണന് മുന്നിലായി ഓട്ടുരുളി വെക്കാം. ഉരുളിയുടെ പകുതിയോളം ഉണക്കലരിയും അതിന് മുകളിലായി നെല്ലും നിറയ്ക്കാം

 ഇടത്തരം വലിപ്പമുള്ള കണിവെള്ളരി ഉരുളിയിൽ വെക്കണം. ഒരു നാളികേരം രണ്ടായി പൊട്ടിച്ചു ഉരുളിയിലേക്ക് വെക്കാം

കൃഷ്ണന് ഏറ്റവും പ്രിയപ്പെട്ട കദളിപ്പഴമാണ് അടുത്തതായി വെക്കേണ്ടത്. പിന്നീട് മാമ്പഴവും ചക്കയും വെക്കാം

വിഷുക്കണിയിലെ ഭഗവതി സ്ഥാനമായ വാൽക്കണ്ണാടി ഉരുളിയിലേക്ക് വെക്കാം. രണ്ടോ മൂന്നോ നാരങ്ങ ഉരുളിയിലേക്ക് വെക്കാം.

ഉരുളിക്ക് സമീപം മറ്റൊരു തളിക വെച്ചു രാമായണമോ ഭാഗവതമോ വെക്കാം. അതിന് മുകളിലായി അലക്കിയ വസ്ത്രം വെക്കാം

വസ്ത്രത്തിനു മുകളിലായി വെറ്റില, അടയ്ക്ക, സ്വർണം, ഒരു നാണയവും കൊന്നപ്പൂവും വെയ്ക്കാം

അതിനു സമീപം സ്വർണവും വെള്ളിയും വെക്കണം. തുടർന്ന്, വസ്ത്രത്തിനു മുകളിൽ തന്നെ കുങ്കുമച്ചെപ്പും കൺമഷിയും വെക്കാം.

പിന്നീട് ഉരുളിക്കുള്ളിൽ കൊന്നപ്പൂവ് വെക്കാം. ഉരുളിക്ക് പുറത്ത് നിലവിളക്ക് വെക്കണം.

കൂടുതല്‍ കൊന്നപൂക്കളും പഴങ്ങളും പച്ചക്കറികളുമൊക്കെ വെച്ചു കണി കൂടുതൽ മനോഹരമാക്കാം.