AI കൊണ്ടുള്ള നേട്ടങ്ങൾ എന്തൊക്കെ?

വിവരസാങ്കേതികവിദ്യ മേഖലയെ അപ്പാടെ മാറ്റിമറിക്കുന്ന ഒന്നായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) മാറും

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കാരണം ഉണ്ടാകാൻ പോകുന്ന നേട്ടങ്ങൾ എന്തൊക്കെയെന്ന് നോക്കാം

AI-ക്ക് ആവർത്തിച്ചുള്ള ജോലികൾ ഓട്ടോമേറ്റ് ചെയ്യാൻ കഴിയും, ഇത് കാര്യക്ഷമതയും ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നു

ആരോഗ്യ സംരക്ഷണം, ധനകാര്യം, ബിസിനസ് എന്നീ മേഖലകളിൽ മികച്ച തീരുമാനങ്ങൾ എടുക്കാൻ കഴിയുംവിധം AI-ക്ക് അളവറ്റ ഡാറ്റ വിശകലനം ചെയ്യാൻ കഴിയും

തുടർച്ചയായ സേവനം ലഭ്യമാക്കിക്കൊണ്ട് AI സിസ്റ്റങ്ങൾക്ക് മുഴുവൻ സമയവും പ്രവർത്തിക്കാനാകും

ഡാറ്റാ എൻട്രി, വിശകലനം, പ്രോസസ്സിംഗ് തുടങ്ങിയ ജോലികളിൽ AI-ക്ക് മനുഷ്യർക്ക് സംഭവിക്കുന്ന പിശക് കുറയ്ക്കാൻ കഴിയും

പുതിയ ഉൽപന്നങ്ങളിലേക്കും സേവനങ്ങളിലേക്കും നയിക്കുന്ന വിവിധ വ്യവസായങ്ങളുടെ മുഖച്ഛായ മാറ്റാൻ AI-ക്ക് കഴിയും

കാര്യമായ ചെലവുകളില്ലാതെ പരിചിതവും സങ്കീർണവുമായ ജോലികൾ ചെയ്തുതീർക്കാൻ എഐ സഹായിക്കും