പുരുഷ ബീജത്തിന്റെ കൗണ്ട് കുറവിന് കാരണം എന്ത്?

പുരുഷന്മാരിലെ വന്ധ്യതയ്ക്ക് പ്രധാന കാരണം ബീജത്തിന്റെ എണ്ണക്കുറവാണ്

ശുക്ലത്തിൽ ബീജങ്ങളുടെ കൗണ്ട് കുറയുന്ന അവസ്ഥ 'ഒലിഗോസ്‌പെർമിയ' എന്നാണ് അറിയപ്പെടുന്നത്

ബീജങ്ങളുടെ കൗണ്ട് കുറയുന്നതിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങൾ അറിയാം

ജീവിതശൈലി

പുകവലി, അമിത മദ്യപാനം ലഹരി ഉപയോഗം, അനാരോഗ്യകരമായ ഭക്ഷണശീലം എന്നിവ

ആരോഗ്യാവസ്ഥ

അണുബാധ, ഹോർമോൺ അസന്തുലിതാവസ്ഥ,  ജനിതക അവസ്ഥകൾ

വെരിക്കോസിൽ

വൃഷണത്തിന്റെ മുകളിലും വശങ്ങളിലും ഞരമ്പുകള്‍ തടിച്ചുവീര്‍ത്ത് പിണഞ്ഞുകിടക്കുന്ന അവസ്ഥ

പാരിസ്ഥിതിക ഘടകങ്ങൾ

കീടനാശിനികൾ, ഘന ലോഹങ്ങൾ, റേഡിയേഷൻ തുടങ്ങിയ പാരിസ്ഥിതിക വിഷവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നത്

ഊഷ്മാവ്

വൃഷണത്തിന് ചുറ്റുമുള്ള ഉയർന്ന ഊഷ്മാവ് ബീജ ഉത്പാദനം കുറയ്ക്കും. (ഉദാ: ചൂടുവെള്ളത്തിലെ കുളി, ആവികുളി, ഇറുകിയ വസ്ത്രങ്ങൾ)

മരുന്നുകളുടെ അമിത ഉപയോഗം

മരുന്നുകൾ അമിത അളവിൽ കഴിക്കുന്നത് ബീജ ഉത്പാദനത്തെ ബാധിക്കും