എന്താണ് ഏട്രിയൽ ഫൈബ്രിലേഷൻ എന്ന ഹൃദ്രോഗം?

ഹൃദയസ്പന്ദനത്തിൽ ഏറ്റകുറച്ചിൽ ഉണ്ടാകുന്ന അരിത്മിയ എന്ന രോഗാവസ്ഥയാണ് ഏട്രിയൽ ഫൈബ്രിലേഷൻ

ഹൃദയമിടിപ്പ്, ബോധക്ഷയം, തലകറക്കം, ശ്വാസതടസം, നെഞ്ചുവേദന എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ

ഏട്രിയൽ ഫൈബ്രിലേഷൻ ഉള്ളവരിൽ ഹൃദയസ്തംഭനം, ഡിമെൻഷ്യ, സ്ട്രോക്ക് എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്

ഉയർന്ന രക്തസമ്മർദ്ദവും വാൽവുലാർ ഹൃദ്രോഗവുമാണ് ഏട്രിയൽ ഫൈബ്രിലേഷൻ ഉള്ളവരിലെ അപകടഘടകങ്ങൾ

അമിതമായ മദ്യപാനം, പുകയില ഉപയോഗം, പുകവലി, ഡയബറ്റിസ് മെലിറ്റസ്, തൈറോടോക്സിസോസിസ് എന്നിവയും രോഗ കാരണങ്ങളായേക്കാം

ഇസിജി പരിശോധനയിലൂടെയാണ് ഏട്രിയൽ ഫൈബ്രിലേഷൻ  രോഗം സ്ഥിരീകരിക്കുന്നത്

ഈ അസുഖമുള്ളവർ ഡോക്ടറുടെ നിർദേശാനുസരണം വ്യായാമം ചെയ്യുകയും മദ്യപാനം, പുകവലി എന്നിവ ഉപേക്ഷിക്കുകയും വേണം

2020 ലെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള 3.3 കോടിയിലധികം പേർക്ക് ഈ അസുഖമുണ്ട്