ഡിസംബറിലെ മഞ്ഞുകാലത്തോട് പേടിയോ?   സീസണല്‍ അഫക്റ്റീവ് ഡിസോഡർ എന്താണ്?

മഞ്ഞുപെയ്യുന്ന ഡിസംബർ ഇഷ്ടപ്പെടുന്നവരാണേറെ. എന്നാൽ മഞ്ഞുകാലം പേടിസ്വപ്നമായവരും നമുക്കിടയിലുണ്ട്

മഞ്ഞുകാലം വരുന്നതോടെ ഉന്മേഷവും ഊർജവുമെല്ലാം നഷ്ടപ്പെട്ട് പുറത്തിറങ്ങാതെ അലസരായി മുറിയടച്ചിരിക്കുന്നവരുമുണ്ട്

സീസണല്‍ അഫക്റ്റീവ് ഡിസോഡർ അഥവാ SAD എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്

പ്രധാന ലക്ഷണങ്ങൾ

ദിവസം മുഴുന്‍ അലസത തോന്നുക, മുമ്പ് ആസ്വദിച്ച് ചെയ്തിരുന്ന കാര്യങ്ങളില്‍ താല്‍പര്യമില്ലാതെയിരിക്കുക, മന്ദത അനുഭവപ്പെടുക, നിരാശ, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ

മഞ്ഞുകാലത്ത് വിഷാദത്തിലേക്ക് വീണുപോകാതിരിക്കാൻ എന്തൊക്കെ ചെയ്യാം

രാവിലത്തെയും വൈകുന്നേരത്തെയും ഇളം വെയിൽ ഏൽക്കാം. വിറ്റാമിന്‍ ഡി മാത്രമല്ല മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന സെറോടോണിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാന്‍ ഇത് തലച്ചോറിനെ സഹായിക്കും

ഇളംവെയിലേൽക്കാം

മടുപ്പ് തോന്നുന്ന സമയം ഏറ്റവും അടുത്ത സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിക്കാം. ആളുകളുമായി ഇടപഴകുന്നത് ഈ അവസ്ഥയെ മെച്ചപ്പെടുത്തും

ബന്ധങ്ങള്‍ ദൃഢമാക്കാം

വായന, നൃത്തം തുടങ്ങിയ ശീലങ്ങള്‍ നിങ്ങളെ കൂടുതല്‍ തിരക്കിലാക്കുകയും വിഷാദഭാവത്തില്‍ നിന്നും പുറത്തു കടക്കാൻ സഹായിക്കുകയും ചെയ്യു

നല്ല ശീലങ്ങള്‍

സമീകൃതവും പോഷകപ്രദവുമായ ഭക്ഷണം ഉറപ്പാക്കുക. മത്സ്യം, വാൽനട്ട് അടക്കമുള്ള ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ മാനസികാവസ്ഥയെ നല്ല രീതിയിൽ സ്വാധീനിച്ചേക്കാം

ആരോഗ്യകരമായ ഭക്ഷണം