JANUARY 26, 2024
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് പിന്നാലെ, രാജ്യത്തെ ഒരു കോടി വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു
പ്രധാനമന്ത്രി സൂര്യോദയ യോജന (Pradhan Mantri Suryodaya Yojana) എന്നാണ് പദ്ധതിയുടെ പേര്
പദ്ധതി സാധാരണക്കാരുടെ വൈദ്യുതി ബിൽ കുറയ്ക്കുക മാത്രമല്ല, ഊർജ മേഖലയിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുമെന്നും പ്രധാനമന്ത്രി
രാജ്യത്തെ റൂഫ് ടോപ്പ് സോളാർ പാനലുകളുടെ മൊത്തം ശേഷി 2019ൽ 1.8 ജിഗാവാട്ട് ആയിരുന്നെങ്കിൽ 2024 ൽ അത് 10.4 ജിഗാവാട്ട് ആയി ഉയർന്നു
ഇന്ത്യയിലെ എല്ലാവർക്കും വൈദ്യുതി ലഭ്യമാക്കാനുള്ള മോദി സർക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവ്
ഊർജ മേഖലയിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുകയെന്ന മഹത്തായ ലക്ഷ്യവും പദ്ധതിക്കുണ്ട്
2030 ഓടെ കൂടുതൽ പുനരുപയോഗ ഊർജം ഉത്പാദിപ്പിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഇതിൽ സൗരോർജത്തിന് വലിയ പങ്കാണുള്ളത്
റെസിഡൻഷ്യൽ മേഖലകളെ ലക്ഷ്യമിട്ടാണ് സർക്കാർ പുതിയ റൂഫ്‌ടോപ്പ് സോളാർ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്