എന്താണ്  Z പ്ലസ് കാറ്റഗറി സുരക്ഷ ?

ജീവന് ഭീഷണി നേരിടുന്ന രാജ്യത്തെ സുപ്രധാന വ്യക്തികള്‍ക്ക് കേന്ദ്രം നല്‍കുന്ന ഏറ്റവും ഉയര്‍ന്ന സുരക്ഷയാണ്  Z + കാറ്റഗറി

55സുരക്ഷാ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സേനയാണ്  Z + കാറ്റഗറി സുരക്ഷ നല്‍കുന്നത്.

ഭീഷണി അനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വ്യത്യാസപ്പെടും. 24 മണിക്കൂറും സുരക്ഷ ഒരുക്കുകയാണ്  Z + കാറ്റഗറിയുടെ ലക്ഷ്യം.

മികച്ച കായിക – ആയുധ പരിശീലനം ലഭിച്ച സുരക്ഷാ ഉദ്യോഗസ്ഥരാണ് Z +  സുരക്ഷ ഒരുക്കുന്നത്.

ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ, ആധുനിക സുരക്ഷാ പരിശോധന ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ  Z + സുരക്ഷ സംഘത്തിനൊപ്പം ഉണ്ടാകും

Z + സുരക്ഷ  ലഭിക്കുന്ന വ്യക്തികൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ അനുവാദമില്ല

യാത്രാ പദ്ധതികൾ മുൻകൂട്ടി ഉദ്യോഗസ്ഥരെ അറിയിച്ച ശേഷമേ യാത്ര ചെയ്യാന്‍ പാടുള്ളൂ.

രാജ്യത്തിനകത്തും പുറത്തുമുള്ള യാത്രകളിൽ സുരക്ഷാ ഉദ്യോഗസ്ഥർ സുരക്ഷ നല്‍കേണ്ട വ്യക്തിയെ അനുഗമിക്കും.

രാഷ്ട്രപതി, വൈസ് പ്രസിഡൻ്റ്, പ്രധാനമന്ത്രി എന്നിവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും  Z + സുരക്ഷയുണ്ട്.

ജീവന് ഭീഷണി നേരിടുന്ന വ്യവസായികൾ, രാഷ്ട്രീയ നേതാക്കൾ, മറ്റ് വ്യക്തികൾ എന്നിവർക്കും Z + സുരക്ഷാ  നൽകാറുണ്ട്