പങ്കാളിയെ സംശയമാണോ? എന്ത് ചെയ്യണം?

പ്രണയ, വിവാഹ ബന്ധങ്ങളില്‍ പങ്കാളികൾക്ക് പരസ്പരം സംശയം തോന്നുന്നത് പുതിയ കാര്യമല്ല

എന്നാൽ സംശയം തോന്നി എന്നതുകൊണ്ട് മാത്രം ആ ബന്ധം പൊട്ടിച്ചെറിയുക എന്നതിന് അർത്ഥമില്ല

ആരോഗ്യകരമായ രീതിയിൽ പ്രശ്നത്തെ അഭിമുഖീകരിച്ചാൽ നിങ്ങള്‍ തേടുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കും 

കടുത്ത തീരുമാനം എടുക്കുന്നതിന് മുമ്പ് ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് റിലേഷൻഷിപ്പ് വിദഗ്ധ മാർലിന ടിൽഹോൻ പറയുന്നു  

പെട്ടെന്നുള്ള തീരുമാനത്തിലേക്ക് തിരക്കുകൂട്ടുന്നതിനുപകരം, ഒരു ഇടവേള എടുത്ത് നമുക്ക് സംശയം തോന്നിയ കാര്യങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാം 

ഇടവേള

സുഹൃത്തുക്കളോടും അടുത്ത ബന്ധുക്കളോടും അഭിപ്രായം തേടുന്നതിനുപകരം പ്രൊഫഷണലിനെ സമീപിച്ചാൽ പ്രശ്നപരിഹാരത്തിനു വഴിതെളിയും

വിദഗ്ധാഭിപ്രായം തേടാം

നിർണായക ചുവടുവയ്പ്പിന് മുമ്പ് നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കണം. ചിലപ്പോൾ അനിയന്ത്രിതമായ വികാരങ്ങൾ മനസ്സിൽ അരാജകത്വം സൃഷ്ടിക്കും. ചെറിയ വിഷയം വലുതാകാനും കാരണമാകും

വികാരങ്ങളെ നിയന്ത്രിക്കുക

സംശയ നിവാരണത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു മാർഗ്ഗം പങ്കാളിയോട് ‌സംസാരിക്കുക എന്നതാണ്. നമുക്ക് എങ്ങനെ തോന്നുന്നുവെന്നും പ്രശ്‌നം എന്തായിരിക്കാമെന്നും അവരെ അറിയിക്കണം

തുറന്നു സംസാരിക്കുക

പ്രശ്‌നങ്ങൾക്കെതിരെ പങ്കാളികൾ ഒരു ടീമായി പ്രവർത്തിക്കുന്നതാണ് ആരോഗ്യകരം

ഒരുമിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കുക