പ്ലസ് സൈസ് മോഡലായ ജെയ്ൻ ദീപിക ഗാരറ്റ് 72ാമത് വിശ്വസുന്ദരി മത്സരത്തിൽ ഏറ്റവും ശ്രദ്ധേിക്കപ്പെട്ട മത്സരാർത്ഥി
22 വയസ്. ജനനം അമേരിക്കയിൽ. ശരീരഭാരം 80 കിലോ. ഉയരം 5.7 അടി
ആദ്യമായി നേപ്പാൾ സുന്ദരിപട്ടം നേടിയ പ്ലസ് സൈസുകാരി
പിസിഒഡി അഥവാ പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം ബാധിതയാണ്
''സൗന്ദര്യമത്സരവുമായി ബന്ധപ്പെട്ട കീഴ്വഴക്കങ്ങളും ധാരണകളും മാറ്റി, പുതിയൊരു തുടക്കം കുറിക്കാനായതിൽ ഞാൻ അഭിമാനിക്കുന്നു"- മത്സരശേഷം ജെയിൻ വ്യക്തമാക്കി
സ്വിംസ്യൂട്ട് റൗണ്ടിലും ജെയ്ൻ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ആത്മവിശ്വാസത്തോടെയാണ് റാംപിൽ ഓരോ ചുവടും വെച്ചത്. മെറ്റാലിക് ഗ്രീൻ നിറത്തിലുള്ള വസ്ത്രമായിരുന്നു വേഷം
നഴ്‌സും സംരംഭകയും കൂടിയാണ് ജെയ്ൻ ദീപിക ഗാരറ്റ്
ബോഡി പോസിറ്റിവിറ്റിയെ പ്രോത്സാഹിപ്പിക്കുകയും മാനസികാരോഗ്യത്തിനായി നിലകൊള്ളുകയും ചെയ്യുന്നു