3010 കോടിയുടെ റിച്ച് നടനും മലയാളവും

ഇന്ത്യൻ സിനിമയുടെ അതിസമ്പന്നന്മാർ ബോളിവുഡിലാണ് എന്ന ധാരണ തെറ്റ്. തെന്നിന്ത്യയിലും ഉണ്ട് സമ്പന്നരായ നടന്മാർ

രജനികാന്ത്

430 കോടി രൂപയുടെ ആസ്തിയുമായി അഞ്ചാം സ്ഥാനത്താണ് രജനികാന്ത്. തമിഴ് സിനിമയുടെ 'തലൈവരുടെ' അടുത്ത ചിത്രം ജയിലർ സെപ്റ്റംബറിൽ റിലീസ് ചെയ്യും

ദളപതി വിജയ്

സിനിമയ്ക്ക് പിന്നാലെ രാഷ്ട്രീയ പ്രവേശം ഉടനെയുണ്ടാകും എന്ന് ഉറ്റുനോക്കുന്ന നടൻ വിജയ്‌യുടെ ആസ്തി 445 കോടി

കമൽ ഹാസൻ

തമിഴ്, മലയാളം സിനിമകൾക്ക് പ്രിയങ്കരനായ കമൽ ഹാസന്റെ ആസ്തി 450 കോടി 

രാം ചരൺ

തെന്നിന്ത്യയിലെ ഏറ്റവും സമ്പന്നരായ നടന്മാരുടെ പട്ടികയിൽ രാം ചരൺ രണ്ടാം സ്ഥാനത്താണ്. 'RRR' നായകൻ 1370 കോടി രൂപയുടെ സ്വത്തിനുടമയാണ്

നാഗാർജുന

ഏറ്റവും പുതിയ റിപോർട്ടുകൾ പ്രകാരം തെന്നിന്ത്യയിലെ ഏറ്റവും സമ്പന്നൻ അക്കിനേനി നാഗാർജുനയാണ്. 3010 കോടി രൂപയാണ് നാഗാർജുനയുടെ സ്വത്ത്. 'ഗീതാഞ്ജലി' എന്ന മൊഴിമാറ്റ ചിത്രത്തിലൂടെ മലയാളത്തിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ട്