മെസി ഹോങ്കോങിൽ കളിക്കാതിരുന്നത് എന്തുകൊണ്ട്?

ഹോങ്കോങ്ങില്‍ സംഘടിപ്പിച്ച സൗഹൃദമത്സരത്തിൽ സൂപ്പർതാരം ലയണൽ മെസി കളിക്കാതിരുന്നത് വിവാദമാകുന്നു

മെസിയുടെ കളി കാണാൻ പതിനായിരങ്ങള്‍ മുടക്കി ടിക്കറ്റെടുത്തവരെ സൂപ്പർതാരം നിരാശപ്പെടുത്തിയെന്ന് ആരാധകർ

മെസിയുടെ ക്ലബായ ഇന്റര്‍ മയാമിയും ഹോങ്കോങ് ഇലവനുമായാണ് സൗഹൃദ മത്സരം കളിച്ചത് വലിയ വിവാദമായിരുന്നു

ഇതോടെ അര്‍ജന്റീന-നൈജീരിയ സൗഹൃദ ഫുട്‌ബോള്‍ പോരാട്ടം ഉപേക്ഷിക്കുന്നതായി ചൈന

ഹാങ്ഷുവിലാണ് സൗഹൃദ പോരാട്ടം തീരുമാനിച്ചിരുന്നത്

ഹോങ്കോങിൽ മെസി കളിക്കാതിരുന്നത് ചൈന-അമേരിക്ക രാഷ്ട്രീയപ്പോര് കാരണമെന്നാണ് റിപ്പോർട്ട്

ഇതോടെ ബീജിങ്ങിൽ നിശ്ചയിച്ച അര്‍ജന്റീന-ഐവറി കോസ്റ്റ് സൗഹൃദ മത്സരവും അനിശ്ചിതത്വത്തിലായി

ഏറ്റവുമൊടുവിൽ ജപ്പാനിൽ നടന്ന മത്സരത്തിൽ മെസി കളിച്ചതോടെയാണ് ഹോങ്കോങിൽ കളിക്കാത്തത് വിവാദമായത്