FEBRUARY 14, 2024
ഉത്പാദനക്ഷമതയിൽ (GDP per hour worked) മുന്നിൽ നിൽക്കുന്ന രാജ്യങ്ങളുടെ പട്ടിക പുറത്ത് വിട്ട് അന്താരാഷ്ട്ര തൊഴിൽ സംഘടന
ഏറ്റവും ഉയർന്ന ഉത്പാദനക്ഷമതയുമായി ലക്‌സംബർഗാണ് ഒന്നാമത്. 146 അമേരിക്കൻ ഡോളറാണ് ലക്‌സംബർഗിന്റെ ഒരു മണിക്കൂറിലെ ഉത്പാദനക്ഷമത
മൊത്ത ആഭ്യന്തര ഉൽപ്പാദന നിരക്കിൽ (ജിഡിപി) ഏറ്റവും മുന്നിൽ അമേരിക്കയും രണ്ടാമത് ചൈനയുമാണ്
മൊത്ത ആഭ്യന്തര ഉൽപ്പാദന നിരക്ക് ഏറ്റവും ഉയർന്ന രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുമ്പോഴും ഉദ്പാദനക്ഷമതയുടെ കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം ഏറെ പിന്നിലാണ്
ജിഡിപി രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ സൂചിപ്പിക്കുന്നുവെങ്കിലും അതിൽ രാജ്യത്തിന്റെ ഉത്പാദനക്ഷമത പൂർണമായും ഉൾപ്പെടുത്തിയിട്ടുണ്ടാകില്ല
തൊഴിലിനെ ഉത്പാദന പ്രക്രിയയിലെ മറ്റ് ഘടകങ്ങളുമായി സംയോജിപ്പിച്ച് എത്രത്തോളം കാര്യക്ഷമമായി ഉപയോഗിക്കുന്നു എന്നതിന്റെ അളവാണ് ഉത്പാദനക്ഷമത
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം 3.73 ട്രില്യൺ ഡോളറാണെങ്കിലും രാജ്യത്തിന്റെ ഉത്പാദനക്ഷമത 8 ഡോളർ മാത്രമാണെന്നാണ് റിപ്പോർട്ട്
ലോക രാജ്യങ്ങളുടെ ഉത്പാദനക്ഷമതയുടെ പട്ടികയിൽ ഇന്ത്യ 133-ാം സ്ഥാനത്താണ്