തണുപ്പുകാലത്ത് ആരോഗ്യത്തോടെ ഇരിക്കാം

തണുപ്പുകാലത്ത് ആരോഗ്യത്തോടെ ഫിറ്റ് ആയിരിക്കാന്‍ സഹായിക്കുന്ന 6 ശൈത്യകാല ഫലങ്ങള്‍

ഓറഞ്ച്

വൈറ്റമിന്‍ സിയുടെ കലവറയായ ഓറഞ്ച് ശൈത്യകാലത്ത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തും

മാതളനാരങ്ങ

ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായ മാതളം ശൈത്യകാലത്ത് മാത്രമല്ല എല്ലായ്പ്പോഴും ഹൃദയാരോഗ്യത്തിന് ഉത്തമമാണ്

കിവി

വൈറ്റമിന്‍ സി വൈറ്റമിന്‍ കെ, ഡയറ്ററി ഫൈബര്‍ എന്നിവ നിറഞ്ഞ കിവി പഴം മെച്ചപ്പെട്ട ദഹനപ്രക്രിയക്ക് സഹായിക്കും

ആപ്പിള്‍

വൈറ്റമിനുകളുടെയും ധാതുക്കളുടെയും കലവറയായ ശൈത്യകാല ഫലമായ ആപ്പിള്‍ നിങ്ങളെ ഊര്‍ജസ്വലരാക്കും

മധുരനാരങ്ങ

ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന റെസ്വറാട്രോള്‍ അടക്കമുള്ള ആന്‍റിഓക്സിഡന്റുകളാല്‍ സമ്പന്നമായ ഇവ ശരീരത്തിന്റെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും

ക്രാന്‍ബെറികള്‍

ശൈത്യകാലത്ത് ധാരാളം ലഭിക്കുന്ന ഇവ രോഗപ്രതിരോധന ശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ആന്റി ഓക്സിഡന്റുകളാലും വൈറ്റമിനുകളുടെയും കലവറയാണ്

ശൈത്യകാലത്ത് പൊതുവെ സമീകൃതാഹാരം കഴിക്കുന്നതും ശരീരത്തിന് ആവശ്യമായ വ്യായാമങ്ങള്‍ ചെയ്യുന്നതും ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും