Byline: Ranjan Chanda
ദേശീയ പുഷ്പമായ താമര കുളങ്ങളിലോ വലിയ ചട്ടികളിലോ ആണ് സാധാരണ വളർത്തുന്നത്
എന്നാൽ താമര കൃഷിക്ക് കുളം ആവശ്യമില്ല, വെറുമൊരു ചായകപ്പ് മതിയെന്ന് തെളിയിച്ചിരിക്കുകയാണ് ബംഗാളി വീട്ടമ്മ
ബംഗാളിലെ നാദിയയിലുള്ള സുപർണ മാലിക്കാണ് ചായ കപ്പിൽ താമര വിജയകരമായി വളർത്തി ശ്രദ്ധ നേടിയത്
വീട്ടുജോലികളുടെ തിരക്കിനിടെ ഒരു ഹോബി എന്ന നിലയിലാണ് ഗാർഡനിങ്ങിലേക്ക് സുപർണ തിരിഞ്ഞത്
പ്ലാസ്റ്റിക് ചട്ടികൾ ഒഴിവാക്കി മൺകപ്പുകളിലാണ് സുപർണ താമര വളർത്തുന്നത്
താമര മാത്രമല്ല, വൈവിധ്യമാർന്ന ഒട്ടേറെ ചെടികളും ഇവരുടെ ചെറിയ ടെറസിൽ നിറഞ്ഞുനിൽക്കുന്നു
ചായകപ്പിൽ വ്യത്യസ്ത ഇനങ്ങളിലും നിറങ്ങളിലുമുള്ള താമര ചെടികൾ ഇവർ വളർത്തുന്നു
വീടിന്റെ കമ്പ്യൂട്ടർ ടേബിളിലും ഡൈനിംഗ് ടേബിളിലുമെല്ലാം ചായ കപ്പിൽ താമര വിരിഞ്ഞുനിൽക്കുന്ന കാഴ്ച മനോഹരമാണ്
ചെറുപ്പം മുതലേ ചെടികൾ നടുന്നതും പരിപാലിക്കുന്നതും സുപർണക്ക് ഹരമായിരുന്നു. ഇപ്പോൾ ഭർത്താവിന്റെ സഹായത്തോടെ പുതിയ ആശയങ്ങൾ പരീക്ഷിക്കുകയാണ്
ചെറിയ പൂന്തോട്ടത്തിൽ വ്യത്യസ്തമായ ചെമ്പത്തരത്തി ചെടികളും ഫലവൃക്ഷങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട്