പൂനെയിൽ ഒരു വീട് കണ്ടെത്താൻ ശ്രമിച്ച് പരാജയപ്പെട്ടെന്ന പരാതി തന്റെ എക്സ് അക്കൗണ്ട് വഴി പങ്കുവച്ച് യുവാവ്
പൂനെ മുഴുവൻ അന്വേഷിച്ചിട്ടും ഒരു വീട് കണ്ടെത്താൻ സാധിച്ചില്ല എന്ന് പരാതി
റിസ്വാൻ എന്ന യുവാവാണ് തന്റെ ഈ പ്രശ്നം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്
മതപരമായ ചില കാരണങ്ങൾ നിമിത്തം തനിക്ക് വീട് ലഭിക്കുന്നില്ല എന്നാണ് റിസ്വാൻ ആരോപിക്കുന്നത്
പൂനെയിലെ ആളുകൾ ക്രോസ്സ് റിലീജിയൺ ലീസ് എഗ്രിമെന്റ്സിന് തയ്യാറാകുന്നില്ല
ഇനി ഒരു വീട് കിട്ടിയാൽ തന്നെ കുറച്ച് മാസങ്ങൾക്കകം അവർ തന്നെ പുറത്താക്കുമെന്നാണ് അറിയാൻ സാധിച്ചത്
ഇതിന്റെ പേരിൽ താൻ രാജ്യം വിട്ട് പോകാൻ ഉദ്ദേശിക്കുന്നില്ല
റിസ്വാന്റെ പോസ്റ്റിന് എക്സ് ഉപയോക്താക്കളിൽ നിന്നും നിരവധി പ്രതികരണങ്ങളാണ് ലഭിച്ചത്